മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചു മാസം പ്രായമായ കുഞ്ഞ് മരിച്ചു. അടിവാരം സ്വദേശി ആഷിക് - ഷഹല ഷെറിന്‍ ദമ്പതികളുടെ ഏക മകളായ ജെന്ന ഫാത്തിമയാണ് മരിച്ചത്. മുലപ്പാല്‍ നല്‍കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടന്‍തന്നെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.