ഖുശിനഗര്‍: വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച അഞ്ച് ഹിന്ദുത്വര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഖുശിനഗര്‍ ജില്ലയിലെ തര്‍ക്ക്പട്ടി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഹിന്ദുത്വര്‍ വര്‍ഗീയ-വിദ്വേഷ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രകടനം നടത്തുകയായിരുന്നു. ഈ പ്രകടനത്തിന്റെ വീഡിയോയും വിജയമായി ഹിന്ദുത്വര്‍ പ്രചരിപ്പിച്ചു. വീഡിയോയില്‍ നല്‍കിയ പരാതിയിലാണ് പോലിസ് അഞ്ച് ഹിന്ദുത്വരെ അറസ്റ്റ് ചെയ്തത്.
ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ങ്ങളുണ്ടാക്കാന്‍ ഹിന്ദുത്വര്‍ പലതരത്തിലുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അലീഗഡിലെ ക്ഷേത്രങ്ങളുടെ ചുവരില്‍ ഐ ലവ് മുഹമ്മദ് എന്നെഴുതിയ ഹിന്ദുത്വരെ നേരത്തെ പോലിസ് പിടികൂടിയിരുന്നു. ഇറ്റാവയില്‍ പശുവിനെ അറത്തുവെന്ന പ്രചാരണം നടത്തിയവരും പിടിയിലായി.