ജാമിയ മില്ലിയ സര്‍വ്വകലാശാലക്ക് സമീപം വെടിവയ്പ്പ്

Update: 2025-09-23 13:53 GMT

ന്യൂഡല്‍ഹി: ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയ്ക്ക് സമീപം വെടിവയ്പ്പ്. സര്‍വകലാശാലയുടെ 13ാം നമ്പര്‍ ഗെയ്റ്റിന് പുറത്താണ് ആരോ രണ്ടുതവണ വെടിയുതിര്‍ത്തത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ സര്‍വകലാശാലയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ സയ്യിദ് അബ്ദുല്‍ റഷീദ് മാപ്പ് പറയണമെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും ചില വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.