പാലക്കാട് ജില്ലാ ആശുപത്രിയില്‍ വന്‍തീപിടിത്തം

Update: 2025-02-16 01:08 GMT

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡിനോട് ചേര്‍ന്നുള്ള മുറിയില്‍ വന്‍ തീപിടിത്തം. ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീ പടര്‍ന്നത്. പുക പടര്‍ന്നതോടെ സമീപത്തെ മെഡിക്കല്‍ ഐസിയു, സര്‍ജിക്കല്‍ ഐസിയു എന്നിവിടങ്ങളില്‍ നിന്നും നൂറോളം രോഗികളെ ഒഴിപ്പിച്ചു. വിവരമറിഞ്ഞ് എത്തിയ അഗ്നിശമനസേന ഒരു മണിക്കൂറോളം പരിശ്രമിച്ച് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.