കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടുത്തം

Update: 2025-11-29 04:49 GMT

കോഴിക്കോട് : ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വന്‍തീപിടുത്തം. ആശുപത്രി കെട്ടിടത്തിന്റെ സി ബ്ലോക്കിലെ ഒമ്പതാം നിലയ്ക്ക് മുകളിലാണ് തീപിടുത്തം ഉണ്ടായത്. എസി പ്ലാന്റിലാണ് തീ പിടിച്ചത് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീ അണക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ഫയര്‍ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകളാണ് തീയണക്കാന്‍ ശ്രമിക്കുന്നത്. സമീപത്തെ രോഗികളെ ഒഴിപ്പിച്ചിട്ടുണ്ട്.