മുഹര്‍റം ആഘോഷത്തിനിടെ 'ഹിന്ദു രാഷ്ട്ര' ബാനര്‍ കത്തിക്കാന്‍ ശ്രമം; നാലു പേര്‍ അറസ്റ്റില്‍(VIDEO)

Update: 2025-07-08 03:12 GMT

സൈലാന: മധ്യപ്രദേശിലെ സൈലാനയില്‍ മുഹര്‍റം ആഘോഷത്തിനിടെ 'ഹിന്ദു രാഷ്ട്ര' എന്നെഴുതിയ ബാനര്‍ കത്തിക്കാന്‍ ശ്രമം. വായില്‍ മണ്ണെണ്ണയൊഴിച്ച് തീതുപ്പിയാണ് ഒരു യുവാവ് ബാനറിന് തീ കൊളുത്താന്‍ ശ്രമിച്ചത്. സൈലാനയിലെ മസ്ജിദ് സ്‌ക്വയറിലാണ് സംഭവം. തുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധിച്ചു. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സംഭവത്തില്‍ ഷെഹ്‌സാദ്, ബബ്ലു ഷാ, ഭയ്യു, അജ്ജു ഷാ എന്നിവരെ അറസ്റ്റ് ചെയ്‌തെന്ന് പോലിസ് അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചതായി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഹിന്ദു രാഷ്ട്ര ബാനര്‍ കത്തിക്കുന്നത് ഹിന്ദുക്കളുടെ വികാരത്തെ എങ്ങനെയാണ് വ്രണപ്പെടുത്തുകയെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നുണ്ട്.