സിദ്ധരാമയ്യ മരിക്കണമെന്ന 'ആഗ്രഹ' പോസ്റ്റുകളിട്ടവര്‍ക്കെതിരേ കേസ്

Update: 2025-07-08 15:08 GMT

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചികില്‍സയിലിരിക്കേ അദ്ദേഹം മരിക്കണമെന്ന് ആഗ്രഹ പോസ്റ്റുകള്‍ ഇട്ടവര്‍ക്കെതിരേ കേസെടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കിയ പരാതികളിലാണ് വിവിധ പോലിസ് സ്‌റ്റേഷനുകളിലായി കേസെടുത്തിരിക്കുന്നത്. സിദ്ധരാമയ്യയുടെ രോഗം മാറരുതെന്നും മരിച്ചുപോവട്ടെ എന്നുമൊക്കെ പോസ്റ്റുകളും കമന്റുകളും ഇട്ടവര്‍ക്കെതിരെയാണ് കേസ്. ഇത്തരം കമന്റുകളും പോസ്റ്റുകളും ഇടുന്നവര്‍ ക്രമസമാധാനത്തിന് ഭീഷണിയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.