ദലിത് സ്ത്രീകള്‍ ചാമുണ്ഡിക്ക് പൂക്കള്‍ അര്‍പ്പിക്കരുതെന്ന് ബസനഗൗഡ പാട്ടില്‍ യത്‌നാല്‍; കേസെടുത്തു

Update: 2025-09-19 06:47 GMT

റായ്ച്ചൂര്‍: ദസറ ദിനത്തില്‍ ദലിത് സ്ത്രീകള്‍ ചാമുണ്ഡിക്ക് പൂക്കള്‍ അര്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട വിജയപുര എംഎല്‍എ ബസനഗൗഡ പാട്ടില്‍ യത്‌നാലിനെതിരേ കേസെടുത്തു. ദലിത് സംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കൊപ്പല്‍ പോലിസ് ഹിന്ദുത്വ നേതാവ് കൂടിയായ എംഎല്‍എയ്‌ക്കെതിരേ കേസെടുത്തത്. സനാതന ധര്‍മക്കാര്‍ മാത്രമാണ് ചാമുണ്ഡിക്ക് പൂക്കള്‍ അര്‍പ്പിക്കാവൂയെന്നും ദലിത് സ്ത്രീകള്‍ അര്‍പ്പിക്കരുതെന്നുമാണ് എംഎല്‍എ ഒരു ടിവി ചര്‍ച്ചയില്‍ പറഞ്ഞത്. മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന് ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ട്.