ഫലസ്തീനെ അംഗീകരിക്കാന്‍ തയ്യാര്‍: ഫിന്‍ലാന്‍ഡ്

Update: 2025-08-01 05:13 GMT

ഹെല്‍സിങ്കി: ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ തയ്യാറാണെന്ന് ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബ്. സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയാല്‍ ഉടന്‍ അംഗീകാരം നല്‍കുമെന്ന് അലക്‌സാണ്ടര്‍ സ്റ്റബ് പറഞ്ഞു. സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ പ്രസിഡന്റിന് രാജ്യങ്ങള്‍ക്ക് അംഗീകാരം നല്‍കാമെന്നാണ് ഫിന്‍ലാന്‍ഡിന്റെ ഭരണഘടന പറയുന്നത്. 2023 ഒക്ടോബര്‍ മുതല്‍ (തൂഫാനുല്‍ അഖ്‌സ) ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ഇനിയും തീരുമാനമെടുക്കാതെയിരിക്കാനാവില്ല. ഗസയില്‍ ഇസ്രായേല്‍ ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.