സാമ്പത്തിക പ്രതിസന്ധി;ധനകാര്യ വകുപ്പിന്റെ ചുമതല എറ്റെടുത്ത് ശ്രീലങ്കന്‍ പ്രധാന മന്ത്രി

സാമ്പത്തിക പ്രതിസന്ധിയില്‍ പുതിയ ധനമന്ത്രിയെ കണ്ടെത്താന്‍ കഴിയാതെവന്ന സാഹചര്യത്തിലാണ് ധനകാര്യ വകുപ്പിന്റെ ചുമതല കൂടി പ്രധാനമന്ത്രി ഏറ്റെടുത്തത്

Update: 2022-05-25 07:28 GMT

കൊളംബോ: ശ്രീലങ്കന്‍ ധനകാര്യ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. സാമ്പത്തിക പ്രതിസന്ധിയില്‍ പുതിയ ധനമന്ത്രിയെ കണ്ടെത്താന്‍ കഴിയാതെവന്ന സാഹചര്യത്തിലാണ് ധനകാര്യ വകുപ്പിന്റെ ചുമതല കൂടി പ്രധാനമന്ത്രി ഏറ്റെടുത്തത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും കടമെടുക്കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്ന് ചുമതലയേറ്റതിന് ശേഷം അദ്ദേഹം അറിയിച്ചു.അധികാരത്തിലേറി ആറ് ആഴ്ച്ചയ്ക്കുള്ളില്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് രണ്ട് വര്‍ഷത്തിനുള്ളില്‍ വ്യത്യസ്ത രീതിയില്‍ തുക കണ്ടെത്തുമെന്നും ലങ്കന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയും ക്ഷാമവും ശ്രീലങ്കയില്‍ ആഭ്യന്തര കലാപത്തിലേക്ക് വഴിവച്ചതോടെയാണ് മഹീന്ദ രജപക്‌സെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. ഇതേ തുടര്‍ന്ന് മെയ് 12നാണ് യുഎന്‍പി നേതാവായ റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

Tags:    

Similar News