വോയ്‌സ് ഓഫ് ഹിന്ദ് റജബിന് ഓസ്‌കാര്‍ നോമിനേഷന്‍

Update: 2026-01-23 09:01 GMT

ടൂണിസ്: ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയ ഫലസ്തീനി ബാലിക ഹിന്ദ് റജബിന്റെ കഥ പറയുന്ന ' ദി വോയ്‌സ് ഓഫ് റജബ് ഹിന്ദ്' എന്ന സിനിമക്ക് ഓസ്‌കാര്‍ നോമിനേഷന്‍. മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡിനാണ് സിനിമ നാമനിര്‍ദേശം ചെയ്തത്. ടുണീഷ്യക്കാരനായ കൗത്തര്‍ ബെന്‍ ഹാനിയയാണ് സിനിമ സംവിധാനം ചെയ്തത്. ഇസ്രായേലി സൈന്യം ആക്രമിച്ചപ്പോള്‍ ഫലസ്തീന്‍ റെഡ് ക്രെസന്റ് സൊസൈറ്റിയിലേക്ക് ഹിന്ദ് വിളിച്ചതിന്റെ യഥാര്‍ത്ഥ ഓഡിയോയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദൃശ്യത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. 2025 സെപ്റ്റംബറില്‍ വെനീസ് അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സിനിമ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗസയിലെ മാനുഷിക പ്രവര്‍ത്തകര്‍ക്കാണ് സിനിമ സമര്‍പ്പിച്ചിരിക്കുന്നത്. ടുണീഷ്യയിലെ സിദി ബൗസിദ് സ്വദേശിയാണ് കൗത്തര്‍ ബെന്‍ ഹാനിയ.