തെല്‍അവീവ്: ഗസയില്‍ നിന്നുള്ള നായ്ക്കള്‍ ജൂത കുടിയേറ്റക്കാര്‍ക്ക് ഭീഷണിയാവുന്നതായി ഇസ്രായേലി മാധ്യമങ്ങള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബിര്‍ ഹജാജ് പ്രദേശത്ത് ഒരു ജൂതനെ നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു. വെസ്‌റ്റേണ്‍ നെഗേവ് മരുഭൂമിയിലെ സൈനിക ക്യാംപിലെ ഒരു മാനിനെ രണ്ടു ദിവസം മുമ്പ് നായ്ക്കള്‍ കൊന്നു.
വിവിധ സൈനിക ക്യാംപുകളിലും നായ്ക്കള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. നിരവധി പ്രദേശങ്ങളില്‍ നായ്ക്കള്‍ കൂട്ടത്തോടെ സഞ്ചരിക്കുകയാണെന്നും കാണുന്ന ജീവികളെ മുഴുവന്‍ ഭക്ഷണമാക്കുകയാണെന്നും ഇസ്രായേലി മാധ്യമങ്ങള്‍ ആശങ്കപ്പെടുന്നു. വെസ്റ്റേണ്‍ നെഗേവിലെ മാനുകളെ മുഴുവന്‍ നായ്ക്കള്‍ കൊന്നുതീര്‍ക്കുമെന്നാണ് അവരുടെ ആശങ്ക.