ഖാംനഇയെ ഉപദ്രവിക്കുന്നവര്‍ മരണത്തിന് അര്‍ഹര്‍: ആയത്തുല്ല നാസെര്‍ മകരേം ഷിറാസി

Update: 2025-06-30 03:11 GMT
ഖാംനഇയെ ഉപദ്രവിക്കുന്നവര്‍ മരണത്തിന് അര്‍ഹര്‍: ആയത്തുല്ല നാസെര്‍ മകരേം ഷിറാസി

തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ ആരെങ്കിലും ഉപദ്രവിച്ചാല്‍ അവര്‍ മരണത്തിന് അര്‍ഹരാണെന്ന് പ്രമുഖ ശിയ പണ്ഡിതന്‍ ആയത്തുല്ല നാസെര്‍ മകരേം ഷിറാസി.''ഉമ്മത്തിന്റെ നേതാക്കളെ ഭീഷണിപ്പെടുത്തുകയും ആ ഭീഷണികള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭരണകൂടവും വ്യക്തികളും മുഹാരിബാവുന്നു.''-അദ്ദേഹം പറഞ്ഞു. സായുധ കലാപം, ഭീകരത, അക്രമ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവരെയാണ് മുഹാരിബ് എന്ന് വിളിക്കുക. അത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള നിശ്ചിത ശിക്ഷ മരണമാണ്. ആയത്തുല്ല നാസെര്‍ മകരേം ഷിറാസിയുടെ പരാമര്‍ശങ്ങള്‍ ഫത്‌വ ആയാണ് വിലയിരുത്തപ്പെടുന്നത്. ഇറാനിലെ ആയത്തുല്ല നൂറി ഹമദാനിയും ഇറാഖിലെ ഗ്രാന്‍ഡ് ആയത്തുല്ല അലി സിസ്താനിയും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

Similar News