പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തി മറ്റൊരു വിദ്യാര്‍ഥി

Update: 2025-01-25 12:56 GMT

കോഴിക്കോട്: ഫറോക്കില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു. കഴുത്തിന് കുത്തേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണൂര്‍ പദ്മരാജ സ്‌കൂളിന് സമീപത്താണ് സംഭവം നടന്നത്. ഈ വിദ്യാര്‍ഥിയുമായി പ്രശ്‌നമുണ്ടായിരുന്ന മണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയാണ് തര്‍ക്കം പറഞ്ഞു തീര്‍ക്കുന്നതിനിടെ കഴുത്തില്‍ കത്തികൊണ്ടു കുത്തിയതെന്ന് പോലിസ് പറഞ്ഞു. ചെറുവണ്ണൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥിയും മണ്ണൂര്‍ സ്വദേശിയായി വിദ്യാര്‍ഥിയും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പറയുന്നത്. ഈ തര്‍ക്കം പറഞ്ഞു തീര്‍ക്കാനാണ് മണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ പിതാവ് ഇരുവരെയും വിളിച്ചു വരുത്തിയത്. സംഭവത്തില്‍ ഫറോക്ക് പോലിസ് കേസെടുത്തു. കുത്തിയ വിദ്യാര്‍ഥിയുടെ പിതാവും കസ്റ്റഡിയിലുണ്ട്.