ഫരീദാബാദ്: കോച്ചിങ് സെന്ററിലെ ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വെടിവച്ചയാള്‍ അറസ്റ്റില്‍. ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന സംഭവത്തിലെ പ്രതിയായ ജതിന്‍ മാംഗ്ലയാണ് അറസ്റ്റിലായത്.
Full View
നിരന്തരം ശ്രമിച്ചിട്ടും പെണ്‍കുട്ടി തന്നോട് സംസാരിക്കാത്തതാണ് ആക്രമണത്തിന് കാരണമെന്ന് പ്രതി പോലിസിനോട് പറഞ്ഞു. കനിഷ്‌ക എന്ന 12കാരിയാണ് തിങ്കളാഴ്ച വൈകീട്ട് ആക്രമണത്തിന് ഇരയായത്. 2024 മുതല്‍ പ്രതി തന്റെ പിന്നാലെ നടക്കുന്നതായി കനിഷ്‌ക പറഞ്ഞു.