ഭാര്യക്ക് അവിഹിതബന്ധം: നാലു മക്കളുമായ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Update: 2025-06-12 05:43 GMT
ഭാര്യക്ക് അവിഹിതബന്ധം: നാലു മക്കളുമായ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഫരീദാബാദ്: ഭാര്യയുടെ അവിഹിത ബന്ധത്തില്‍ ദുഖിതനായ യുവാവ് നാലു മക്കളുമായി തീവണ്ടിയുടെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. മനോജ് മഹാതോ എന്ന 36കാരനായ യുവാവാണ് നാലു ആണ്‍മക്കളുമായി ബല്ലാബാര്‍ഗ് റെയില്‍വേ സ്‌റ്റേഷന് സമീപം തീവണ്ടിയുടെ മുന്നില്‍ ചാടിമരിച്ചത്. സുഭാഷ് കോളനിയുടെ സമീപത്തെ പാര്‍ക്കിലേക്ക് മക്കളെ കൊണ്ടുപോവുന്നു എന്ന പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്നും പുറത്തുപോയത്. തുടര്‍ന്ന് കുട്ടികള്‍ക്ക് ചിപ്‌സും ശീതള പാനീയങ്ങളും വാങ്ങിനല്‍കി. ഇതിന് ശേഷം റെയില്‍ വേ ട്രാക്കിന് സമീപം ഇരുന്ന് ഇവ കഴിച്ചു. തുടര്‍ന്ന് ഗോള്‍ഡന്‍ ടെംപിള്‍ എക്‌സ്പ്രസ് വന്നപ്പോള്‍ കുട്ടികളുമായി അതിന് മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഭാര്യക്കെതിരേ കേസെടുക്കാന്‍ വകുപ്പുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പോലിസ് പറഞ്ഞു.

Similar News