വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വ്യാജ ആരോപണം: 16 സ്ത്രീകള്‍ അറസ്റ്റില്‍

Update: 2025-10-15 13:16 GMT

കൊല്‍ക്കത്ത: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് പുരുഷന്‍മാരില്‍ നിന്നും പണം തട്ടുന്ന 16 സ്ത്രീകള്‍ അറസ്റ്റില്‍. മാട്രിമോണി, ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിച്ച് നിരവധി പുരുഷന്‍മാരെ പീഡനക്കേസുകളില്‍ കുടുക്കിയ 16 സ്ത്രീകളെയാണ് കൊല്‍ക്കത്ത പോലിസിന്റെ സൈബര്‍ ക്രൈം ഡിവിഷന്‍ അറസ്റ്റ് ചെയ്തത്. ആപ്പുകള്‍ വഴി പുരുഷന്‍മാരുടെ വിവരം ശേഖരിച്ച് പീഡനപരാതികള്‍ നല്‍കി പണം തട്ടുന്ന സംഘമാണ് അറസ്റ്റിലായതെന്ന് പോലിസ് ഉദ്യോഗസ്ഥനായ പിയാലി ബറുവ പറഞ്ഞു. 'വിവാഹ വാഗ്ദാനങ്ങള്‍ നല്‍കി ദുര്‍ബലതകളെ ചൂഷണം ചെയ്യുന്നതായിരുന്നു തന്ത്രം,'' ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അറസ്റ്റിലായ 16 പേരും 19 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ്, അവര്‍ കൊല്‍ക്കത്തയുടെയും ഹൗറയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്.