പ്രതികളെ കണ്ടെത്താനായില്ലെന്ന്; വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് അവസാനിപ്പിച്ച് പോലിസ്

Update: 2026-04-03 03:50 GMT

കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് അവസാനിപ്പിച്ച് വടകര പോലിസ്. പ്രതികളെ കണ്ടെത്താനായില്ല എന്ന് പറഞ്ഞാണ് വടകര പോലിസ് നടപടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെുടപ്പ് കാലത്താണ് ഷാഫി പറമ്പിലിനെതിരെ വിദ്വേഷ പോസ്റ്റുകളായി കാഫിര്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്.

സ്‌ക്രീന്‍ ഷോട്ടുകള്‍ വാട്ട്‌സ് ഗ്രൂപ്പില്‍ ആദ്യം പോസ്റ്റ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷണന്റെ മൊബൈല്‍ ഫോണ്‍ പരിശോധനാഫലം അടക്കം കിട്ടിയില്ലെന്നും പൊലീസ് പറയുന്നു.

അതേസമയം, കേസിന്റെ പുരന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്ന് കേസില്‍ ആദ്യം പ്രതി ചേര്‍ക്കപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിം പറഞ്ഞു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതു കാരണം പാസ്‌പോര്‍ട്ട് പുതുക്കാന്‍ കഴിഞ്ഞില്ല. തന്റെ ഫോണ്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണെന്നും കാസിം പറഞ്ഞു.