നോട്ടടിക്കാനുള്ള പ്രിന്ററും ഷീറ്റും പിടിച്ചെടുത്തു; ഡിഗ്രി വിദ്യാര്‍ഥികള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: ഫറോക്ക് പോലിസ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ കള്ളനോട്ട് ശേഖരം പിടികൂടി. 500 രൂപയുടെ 57 നോട്ടുകളും നോട്ട് അടിച്ചുവച്ച 30 പേപ്പര്‍ ഷീറ്റുകളും പ്രിന്ററും കണ്ടെടുത്തതിനെ തുടര്‍ന്ന് രാമനാട്ടുകര സ്വദേശി ദിജിന്‍, കൊണ്ടോട്ടി സ്വദേശി അതുല്‍ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത്ഷാ, അഫ്നാന്‍, മുക്കം സ്വദേശി സാരംഗ് എന്നിവരെ അറസ്റ്റ്ചെയ്തു.
രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം എന്നിവിടങ്ങളില്‍ പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെടുത്തത്. രാമനാട്ടുകര സ്വദേശി ദിജിന്റെ വീട്ടില്‍നിന്നാണ് ആദ്യം 500 രൂപയുടെ 35 നോട്ടുകള്‍ കണ്ടെടുത്തത്. അംജതും അഫ്നാനും ബിരുദ വിദ്യാര്‍ഥികളാണ്.