സയണിസ്റ്റ് ആക്രമണങ്ങള്‍ ലക്ഷ്യം കണ്ടില്ലെന്ന് അന്‍സാറുല്ല

Update: 2025-08-29 04:50 GMT

സന്‍ആ: യെമനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളൊന്നും ലക്ഷ്യം കണ്ടില്ലെന്ന് അന്‍സാറുല്ല സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ മേധാവി മെഹ്ദി അല്‍ മസ്ഹാത്ത്. തങ്ങളുടെ നേതാക്കളെ ലക്ഷ്യം വച്ചെന്ന സയണിസ്റ്റ് പ്രചാരണം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. '' യെമന്റെ നീണ്ട കൈകള്‍ അവരെ ആവശ്യമായ പാഠം പഠിപ്പിക്കും. സയണിസ്റ്റ് സ്ഥാപനത്തെ നെതന്യാഹു അതിന്റെ അവസാനത്തിലേക്ക് വലിച്ചിഴക്കുകയാണ്. പോരാട്ടത്തില്‍ നിങ്ങളേക്കാള്‍ മുന്നിലുള്ള ഒരു ജനതയെയാണ് നിങ്ങള്‍ വെല്ലുവിളിച്ചിരിക്കുന്നത്. നിങ്ങളുടെ ഗൂഡാലോചനകളെയെല്ലാം ഞങ്ങള്‍ പരാജയപ്പെടുത്തി. അതിനാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ വിലപിക്കുക, നിങ്ങളുടെ വ്യോമാക്രമണങ്ങള്‍ ഞങ്ങളുടെ കുട്ടികളുടെ തലയിലെ ഒരു മുടി പോലും അനക്കില്ല.''-മെഹ്ദി അല്‍ മസ്ഹാത്ത് പറഞ്ഞു.

അതേസമയം, അന്‍സാറുല്ലയുടെ പിന്തുണയുള്ള യെമന്‍ സര്‍ക്കാരിലെ പ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന രീതിയില്‍ സൗദിയുടെയും യുഎഇയുടെയും പിന്തുണയുള്ള യെമനി സര്‍ക്കാര്‍ മാധ്യമങ്ങള്‍ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.