മദ്‌റസയിലെ ചിത്രം എഡിറ്റ് ചെയ്ത് ഹിന്ദു വിരുദ്ധമാക്കി ഹിന്ദുത്വര്‍

Update: 2025-07-02 13:30 GMT

ന്യൂഡല്‍ഹി: മദ്‌റസയിലെ ചിത്രം എഡിറ്റ് ചെയ്ത് ഹിന്ദു വിരുദ്ധമായി ചിത്രീകരിക്കാന്‍ ഹിന്ദുത്വരുടെ ശ്രമം. ഒരു ബോര്‍ഡിലെ കോളത്തില്‍ യോഗ, പൂണൂല്‍, താലി എന്നിങ്ങനെ എഴുതി അവ തെറ്റെന്ന് ടിക്ക് ഇടുന്ന ചിത്രമാണ് ഹിന്ദുത്വര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഹലാല, സുന്നത്ത്, ബുര്‍ഖ എന്നിവ ശരിയെന്നും ടിക്ക് ഇട്ടതായി ചിത്രം എഡിറ്റ് ചെയ്തിട്ടുണ്ട്.


2018 ഏപ്രില്‍ ഒമ്പതിന് ഗോരഖ്പൂരിലെ ദാറുല്‍ ഉലൂം ഹുസൈനിയ മദ്‌റസയില്‍ നിന്നെടുത്ത ചിത്രമാണ് ഇപ്പോള്‍ ഹിന്ദുത്വര്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. വിവിധ ഫാക്ട് ചെക്കര്‍മാര്‍ ഇത് വ്യാജമാണെന്ന് തെളിയിച്ചിട്ടും പ്രചാരണം തുടരുകയാണ്.