വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബിന് മുകളില്‍ എത്തിയ വിമാനത്തെ സൈന്യത്തിന്റെ എഫ്-16 ഫൈറ്റര്‍ ജെറ്റുകള്‍ തടഞ്ഞു. ന്യൂജഴ്‌സി സംസ്ഥാനത്തെ ബെഡ്മിനിസ്റ്റര്‍ പ്രദേശത്തെ ഗോള്‍ഫ് ക്ലബിലാണ് ഒരു വിമാനം എത്തിയത്. ഇതോടെ നൊറാഡ് കമാന്‍ഡില്‍ നിന്നും ഫൈറ്റര്‍ ജെറ്റ് എത്തി വിമാനത്തെ തടഞ്ഞു. തുടര്‍ന്ന് ആ വിമാനത്തിന്റെ പൈലറ്റുമായി ബന്ധപ്പെട്ട് അതിനെ പുറത്തേക്ക് കൊണ്ടുപോയി. ശനിയാഴ്ച മാത്രം അഞ്ച് വിമാനങ്ങള്‍ ഈ ഗോള്‍ഫ് ക്ലബ്ബിന് മുകളില്‍ എത്തിയതായി യുഎസ് സൈന്യം അറിയിച്ചു.