അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകര്‍ത്തതായി ഇറാന്‍

Update: 2026-03-02 08:28 GMT


കുവൈറ്റ് സിറ്റി: അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം കുവൈറ്റിന്റെ വ്യോമാതിര്‍ത്തിയില്‍ തകര്‍ത്തിട്ടതായി ഇറാന്‍. ഇസ്രായേല്‍-യുഎസ് സംയുക്ത സേനയുമായുള്ള യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഇറാന്റെ ഭാഗത്ത് നിന്നുള്ള നിര്‍ണായക നീക്കമാണിത്. എഫ്-15 വിമാനങ്ങള്‍ തകര്‍ന്നുവീഴുന്നത് ക്യാമറയില്‍ കണ്ടതായി കുവൈറ്റും സ്ഥിരീകരിച്ചു.



എക്‌സില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ ഒരു എഫ്-15 യുദ്ധ വിമാനം തകര്‍ന്ന് വീഴുന്നത് കാണാം. ഇത് യുഎസിന്റേതാണോ ഇസ്രായേലിന്റേതാണോ എന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല. മൊബൈല്‍ ടവറിന് സമീപമായി തകര്‍ന്ന് വീഴുന്ന വിമാനത്തില്‍ നിന്ന് തീജ്വാല ഉയരുന്നതും കാണാം. വിമാനം കുവൈത്തിന് മുകളിലൂടെ പറക്കുന്നതിനിടേയാണ് ഇറാന്‍ വെടിവെച്ചിട്ടത്. സൈനികര്‍ വിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

അതേസമയം, നിരവധി യുഎസ് സൈനിക വിമാനങ്ങള്‍ തകര്‍ന്നുവീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കുവൈത്തിലെ യുഎസ് എംബസിയില്‍ നിന്ന് പുക ഉയരുന്നതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.