ഇറാന്‍ മിസൈല്‍ ലക്ഷ്യത്തിലെത്തി; തെല്‍ അവീവില്‍ സ്‌ഫോടനങ്ങള്‍

Update: 2026-02-28 11:03 GMT


ഇസ്രായേല്‍ നഗരമായ തെല്‍ അവീവില്‍ ഇറാന്റെ മിസൈല്‍ പതിച്ചതായി റിപ്പോര്‍ട്ട്.തെല്‍ അവീവില്‍ സ്‌ഫോടനം നടന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിനെതിരേ ആക്രമണം ആരംഭിച്ചതായി നേരത്തെ ഇറാന്‍ അറിയിച്ചിരുന്നു. ഇറാന്‍ മിസൈല്‍ വിക്ഷേപിച്ചതായി ഇസ്രായേല്‍ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്തെ സമാധാനം നിലനിര്‍ത്താന്‍ ഇറാന്‍ ഇതുവരെ ക്ഷമയും ആത്മനിയന്ത്രണവും പാലിച്ചിട്ടുണ്ടെന്നും, എന്നാല്‍ രാജ്യത്തെ സംരക്ഷിക്കാന്‍ സായുധ സേന 'പൂര്‍ണമായി സജ്ജമാണെന്നും ആക്രമണം നടത്തിയവര്‍ക്ക് അവരുടെ പ്രവര്‍ത്തികളുടെ ഫലം അനുഭവിക്കേണ്ടിവരുമെന്നും ഇറാന്‍ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

'ഇറാനികള്‍ ആക്രമണങ്ങള്‍ക്ക് കീഴടങ്ങിയിട്ടില്ലെന്നാണ് ചരിത്രം തെളിയിക്കുന്നത്. ഇത്തവണയും പ്രതികരണം നിര്‍ണായകമായിരിക്കും,' പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Tags: