കാസര്‍കോട്: ബദിയഡുക്ക കുമ്പഡാജെയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് സമീപത്തുണ്ടായ സ്‌ഫോടത്തില്‍ നായ ചത്തു. വിവരമറിഞ്ഞെത്തിയ പോലിസ് സമീപത്തു നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാദ്രാബല്ലിയിലെ പ്രകാശന്റെ വീടിന് സമീപത്തെ തോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ 7 മണിയോടെ ഉഗ്രസ്‌ഫോടന ശബ്ദം കേട്ടത്. ശബ്ദം കേട്ട സ്ഥലത്ത് ആളുകള്‍ ഓടിക്കൂടിയപ്പോഴാണ് പ്രകാശന്റെ വളര്‍ത്തു നായ ചത്തു കിടക്കുന്നത് കണ്ടത്. പന്നിയെ കൊല്ലാന്‍ വച്ച സ്‌ഫോടകവസ്തു നായ കടിച്ചെടുത്തു കൊണ്ടുവന്നതാണെന്നാണ് കരുതുന്നത്. പോലിസ് അന്വേഷണം ആരംഭിച്ചു.