ദമസ്‌കസ്: സിറിയക്കെതിരായ സാമ്പത്തിക ഉപരോധം യൂറോപ്യന്‍ യൂണിയന്‍ പിന്‍വലിച്ചു. ബശാറുല്‍ അസദ് അധികാരത്തില്‍ നിന്നു പുറത്തായ ശേഷം സിറിയ ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയല്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡന്റ് കാജാ കല്ലാസ് പറഞ്ഞു. അതേസമയം, സിറിയയില്‍ വംശീയ ആക്രമണങ്ങള്‍ നടത്തുന്ന ചില ഗ്രൂപ്പുകളുടെ നേതാക്കള്‍ക്കെതിരെ മാത്രം ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നുണ്ട്.
സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുമെന്ന് യുഎസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൗദിയിലെ റിയാദിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമദ് അല്‍ ഷറ പോയിക്കാണുകയും ചെയ്തിരുന്നു.