കൊച്ചി: തൃപ്പൂണിത്തുറ എരൂരില്‍ ചെളിപുരണ്ട നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എരൂര്‍ പെരീക്കാട് സനലാ(തമ്പി43)ണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം മൂലമാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ സനലിന്റെ ഒരു സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഒളിവിലാണ്. ഇന്നു പുലര്‍ച്ചെ രണ്ടോടെ സ്ഥലത്ത് സംഘര്‍ഷം നടക്കുന്നെന്ന വിവരമറിഞ്ഞ് എത്തിയ പോലിസാണ് സനലിന്റെ മൃതദേഹം കണ്ടെത്തിയത്. മുഖത്തു മുഴുവന്‍ ചെളി പടര്‍ന്ന നിലയിലായിരുന്നു. കൊലപാതകക്കുറ്റത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ അറിയാനാവൂ എന്ന് പോലിസ് അറിയിച്ചു.