കാസര്‍കോട്: കേരളാ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ വിവിധ ഗോഡൗണുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ബാരലുകള്‍ നിര്‍വീര്യമാക്കുന്നതിനുള്ള നടപടി തുടങ്ങി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിദഗ്ധ സംഘം എത്തിയാണ് നടപടി. രാജപുരത്ത് സൂക്ഷിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ പുതിയ ബാരലുകളിലേക്ക് മാറ്റി. പെരിയയിലും രാജപുരത്തുമുള്ള പിസികെ എസ്റ്റേറ്റുകളിലെ ഗോഡൗണുകളില്‍ 1,105 ലിറ്റര്‍ ദ്രവരൂപത്തിലുള്ള എന്‍ഡോസള്‍ഫാനാണ് സൂക്ഷിച്ചിട്ടുള്ളത്.
ഇതില്‍ 700 ലിറ്ററും പെരിയ ഗോഡൗണിലാണ്. പെരിയയില്‍ നാല് ബാരലുകളിലായാണ് എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ പെരിയ ഗോഡൗണിലെ എന്‍ഡോസള്‍ഫാന്‍ പുതിയ ബാരലുകളിലേക്ക് മാറ്റി. ഇവ എട്ട് വീപ്പകളിലായാണ് നിറച്ചത്.