യുഎഇയിലെ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും

കഴിഞ്ഞ പൊതുമാപ്പ് കാലാവധിക്കുശേഷം നടത്തിയ പരിശോധനയില്‍ 13000ത്തോളം പേര്‍ പിടിയിലായിരുന്നു.

Update: 2018-12-31 04:57 GMT

ദുബയ്: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. ആഗസ്ത് ഒന്നിനു പൊതുമാപ്പ് തുടങ്ങി മൂന്നുമാസത്തേക്കാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും രണ്ടു തവണകൂടി കാലാവധി കൂട്ടുകയായിരുന്നു. പൊതുമാപ്പ് കാലാവധിക്കുശേഷവും താമസരേഖകള്‍ ശരിയാക്കാതെ രാജ്യത്ത് കഴിയുന്നവര്‍ക്ക് കനത്തപിഴയും മറ്റു നിയമനടപടികളും നേരിടേണ്ടിവരും. കഴിഞ്ഞ പൊതുമാപ്പ് കാലാവധിക്കുശേഷം നടത്തിയ പരിശോധനയില്‍ 13000ത്തോളം പേര്‍ പിടിയിലായിരുന്നു. പിഴയും നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളുമാണ് ഇവര്‍ക്കെതിരേ സ്വീകരിച്ചിരുന്നത്.

നിയമം ലംഘിക്കുന്നവര്‍ക്ക് ജോലി നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 50,000 ദിര്‍ഹം വരെ പിഴയീടാക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. 'രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ' എന്ന സന്ദേശവുമായാണ് പൊതുമാപ്പ് തുടങ്ങിയത്. ആദ്യം ഒക്ടോബര്‍ 31 വരെ കാലാവധി പ്രഖ്യാപിച്ചിരുന്നപ്പോള്‍

ഇന്ത്യക്കാരുള്‍പ്പെടെ ആയിരങ്ങളാണ് ഇക്കാലയളവില്‍ പിഴയൊടുക്കാതെ രാജ്യംവിട്ടത്. പുതിയജോലി കണ്ടെത്താന്‍ ആറുമാസത്തെ താത്കാലിക വിസ അനുവദിച്ചത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായിരുന്നു. 2012ലാണ് ഇതിനു മുമ്പ് യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. 

Tags: