ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുക: ലണ്ടനിലെ യുഎസ് എംബസിയിലേക്ക് കൂറ്റന്‍ റാലി

Update: 2026-03-07 14:18 GMT

ഇറാനെതിരേ ഇസ്രായേല്‍-യുഎസ് സൈന്യം നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലണ്ടനിലെ യുഎസ് എംബസിയിലേക്ക് കൂറ്റന്‍ റാലി. മധ്യ ലണ്ടനില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

'ഞങ്ങള്‍ ജനങ്ങളാണ്, ഞങ്ങളെ നിശബ്ദരാക്കില്ല', 'ഇപ്പോള്‍, ഇപ്പോള്‍, ഇപ്പോള്‍ ബോംബിംഗ് നിര്‍ത്തുക' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി ശനിയാഴ്ച ഉച്ചകഴിഞ്ഞ് മില്‍ബാങ്കില്‍ നിന്ന് വോക്സ്ഹാളിലെ യുഎസ് എംബസിയിലേക്ക് പ്രകടനക്കാര്‍ മാര്‍ച്ച് നടത്തി. 5,000 മുതല്‍ 6,000 വരെ ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഒരു മെട്രോപൊളിറ്റന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നേരത്തെ, മധ്യ ലണ്ടനിലെ മില്‍ബാങ്കില്‍ പ്രതിഷേധക്കാര്‍ റാലി നടത്തിയിരുന്നു. വെസ്റ്റ്മിന്‍സ്റ്ററിന് അടുത്തുള്ള വിക്ടോറിയ ടവര്‍ ഗാര്‍ഡന്‍സിന്റെ തെരുവില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു.

Tags: