വാഷിങ്ടന്‍: ടെസ്‌ല ചെയര്‍മാന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ് വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നു വീണു. വ്യാഴാഴ്ച ടെക്‌സസില്‍ നിന്നായിരുന്നു വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ ഏഴാമത്തെ സ്റ്റാര്‍ഷിപ് പരീക്ഷണമായിരുന്നു. ഇത് തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
First night in Turks and Caicos and we're on the beach and see this.
— KingDomRedux (@KingDomRedux) January 16, 2025
👀 pic.twitter.com/CDPlLd70Yn
റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കാതിരിക്കാനായി മെക്‌സിക്കോ ഉള്‍ക്കടലിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ വഴിമാറിയാണു സഞ്ചരിച്ചത്. ''വിജയം അനിശ്ചിതത്വത്തിലാണ്, പക്ഷേ വിനോദം ഉറപ്പാണ്' എന്നാണ് ഇലോണ്‍ മസ്‌ക് എക്‌സില്‍ കുറിച്ചത്.