ദക്ഷിണ ലബ്നാനിൽ ഡ്രോൺ ആക്രമണം; 11 ഇസ്രായേൽ സൈനികർക്ക് പരിക്ക്

Update: 2026-04-14 12:50 GMT

ദക്ഷിണ ലെബനനിലെ ബിന്റ് ജെബിലി പ്രദേശത്ത് കഴിഞ്ഞ രാത്രി നടന്ന ഡ്രോൺ ആക്രമണത്തിൽ 11 ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിന്റെ പിന്നിൽ ആരാണെന്ന് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതിർത്തി മേഖലയിൽ ഹിസ്ബുല്ല ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

ലെബനൻ–ഇസ്രായേൽ അതിർത്തിയിൽ സുരക്ഷാ സാഹചര്യം വീണ്ടും സംഘർഷഭരിതമാകുകയാണ്.