തിരുനെല്ലിയില്‍ കാട്ടാന ആക്രമണം; വയോധിക കൊല്ലപ്പെട്ടു

Update: 2025-12-26 03:57 GMT

തിരുനെല്ലി: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു. അപ്പപ്പാറ ചെറമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പനവല്ലി അപ്പപ്പാറ റോഡില്‍ വനത്തിലേക്ക് കയറുന്നിടത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.