ലോഡ്ജില്‍ വയോധികന്‍ മരിച്ച നിലയില്‍

Update: 2025-11-30 01:35 GMT

കൊല്ലം: കുണ്ടറയിലെ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിമണ്‍ സ്വദേശി ക്യാപ്റ്റന്‍ ജോസ് എന്നറിയപ്പെടുന്ന ജോസാണ് മരിച്ചത്. കുണ്ടറ റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലാണ് സംഭവം. കുടുംബത്തില്‍ നിന്നും മാറി ബെംഗളൂരുവില്‍ താമസക്കായിരുന്ന ജോസ് രണ്ട് ദിവസം മുന്‍പാണ് ലോഡ്ജില്‍ മുറിയെടുത്തത്. പോലിസ് അന്വേഷണം ആരംഭിച്ചു.