കൈക്കൂലിക്കേസില്‍ എറണാകുളം ആര്‍ടിഒ കസ്റ്റഡിയില്‍; രണ്ട് കുപ്പി മദ്യവും പണവും പിടിച്ചെടുത്ത് വിജിലന്‍സ്

Update: 2025-02-19 14:12 GMT

കൊച്ചി: കൈക്കൂലിക്കേസില്‍ എറണാകുളം ആര്‍ടിഒ ടി എം ജേഴ്‌സണനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ബസ്സിന്റെ പെര്‍മിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനാണ് നടപടി. രണ്ടു കുപ്പി മദ്യവും പണവും പിടിച്ചെടുത്തു. ബസ് ഉടമ ആര്‍ടിഒയ്ക്ക് നല്‍കുന്ന പണം കൊണ്ടുപോവാന്‍ എത്തിയ സജി എന്നയാളും പിടിയിലായിട്ടുണ്ട്. ഇതേതുടര്‍ന്ന് ആര്‍ടിഒയുടെ ഇടപ്പള്ളിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി. ബസ്സിന് പെര്‍മിറ്റ് അനുവദിക്കാന്‍ ഉടമയില്‍ നിന്നും മദ്യവും പണവും ആര്‍ടിഒ ആവശ്യപ്പെട്ടതിന്റെ തെളിവുകളും ലഭിച്ചതായി വിജിലന്‍സ് അറിയിച്ചു.