കൊച്ചി: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിന് ദുരൂഹ ബെനാമി ഇടപാടുകളെന്ന് ആരോപിച്ച് ഇഡി. കൊച്ചിയിലെ ഓഫിസില്‍ ഹാജരാവാന്‍ പി വി അന്‍വറിന് നോട്ടിസ് നല്‍കുമെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനുമായി (കെഎഫ്‌സി) ബന്ധപ്പെട്ട വായ്പയില്‍ അന്‍വറിന്റെ മലപ്പുറത്തെ വീട്ടില്‍ ഇഡി പരിശോധന നടത്തിയിരുന്നു. കെഎഫ്‌സിക്ക് 22.30 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഇഡി ആരോപിക്കുന്നു. ഒരേ വസ്തു ഈടു നല്‍കി രണ്ടു വായ്പകള്‍ രണ്ടു പേരുകളില്‍ എടുത്തെന്ന് അന്‍വര്‍ സമ്മതിച്ചതായി ഇഡി ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.
'' മലങ്കുളം കണ്‍സ്ട്രക്ഷന്‍സിന്റെ പേരില്‍ 7.50 കോടി രൂപയും പിവിആര്‍ ഡെവലപ്പേഴ്‌സിന്റെ പേരില്‍ രണ്ടു തവണയായി 3.05 കോടി, 1.56 കോടി രൂപ വീതവും വായ്പയെടുത്തു. ഇവ തിരിച്ചടയ്ക്കാതെ 22.30 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടാക്കിയത്. 2016ല്‍ 14.38 കോടി രൂപയുടെ സ്വത്താണ് പി വി അന്‍വറിന് ഉണ്ടായിരുന്നത്. 2021ല്‍ അതു 64.14 കോടിയായി. ഇതിന്റെ കാരണം വ്യക്തമാക്കാന്‍ അന്‍വറിനു കഴിഞ്ഞില്ല.''-ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.