കൊച്ചി: ഇഡി ഉന്നത ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശി മുരളികുമാര്‍ പറവൂര്‍ പുത്തന്‍വേലിക്കരയില്‍ സ്ഥലം വാങ്ങിയതായി കണ്ടെത്തി. കമ്മീഷന്‍ തുക ഉപയോഗിച്ചാണോ ഇത് ചെയ്തതെന്ന് പരിശോധിക്കുന്നുണ്ട്. പ്രതിയുടെ രാജസ്ഥാനിലെ സ്വത്തുവിവരങ്ങളും അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ്.
പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയുടെ വിശദ പരിശോധന സൈബര്‍ സെല്‍ സഹായത്തോടെ നടന്നുവരുകയാണ്. പ്രതികള്‍ കൂടുതല്‍ ഇഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ ഇടനിലക്കാരില്‍നിന്നു ലഭിച്ച അക്കൗണ്ട് നമ്പറുകള്‍ മഹാരാഷ്ട്രയിലുള്ളതാണ്. മുംബൈയിലെ സ്വകാര്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായവരുടെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. ആവശ്യമെങ്കില്‍ ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം.