തൃക്കാക്കരയില്‍ സിപിഎം-ബിജെപി ഡീലെന്ന്; ഡിവൈഎഫ്ഐ നേതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

Update: 2025-11-17 06:53 GMT

കൊച്ചി: തൃക്കാക്കരയില്‍ ഡിവൈഎഫ്ഐ നേതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എസ്എഫ്ഐ മുന്‍ ഏരിയാ സെക്രട്ടറിയും ഡിവൈഎഫ്ഐ വെസ്റ്റ് മേഖല അംഗവുമായ എം എസ് ശരത് കുമാര്‍ ആണ് ഇത്തവണ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്നത്. പാലച്ചുവട് ഡിവിഷനിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ശരത് കുമാര്‍ മത്സരിക്കുന്നത്. തൃക്കാക്കരയില്‍ ബിജെപി-സിപിഎം ഡീലുണ്ടെന്ന് ആരോപിച്ചാണ് ശരത്കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായത്. തൃക്കാക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയിലെ അതൃപ്തി രൂക്ഷമായിരുന്നു. ഇത് മുതലെടുത്തായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശരത് കോണ്‍ഗ്രസിലേക്ക് എത്തിയത്.

'' തൃക്കാക്കരയില്‍ ബിജെപി- സിപിഎം ഡീലാണ് നടക്കുന്നത്. ബിജെപിക്ക് ജയിക്കാന്‍ വേണ്ടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്. അത് തനിക്ക് അംഗീകരിക്കാന്‍ സാധിക്കാത്തതിനാലാണ് പാര്‍ട്ടി വിട്ടതെന്നാണ് ശരത് കുമാറിന്റെ പ്രതികരണം. നയപരമായ മാറ്റത്തെക്കാള്‍ പ്രാദേശിക പ്രശ്നങ്ങളാണ് പാര്‍ട്ടിവിടുന്നതിന് കാരണം.''-ശരത് പറഞ്ഞു.