അക്രമത്തിന്റെ വീഡിയോ ഡിലീറ്റ് ആയെന്ന്; മക്കാബി തെല്‍അവീവ് ഫാന്‍സിനെതിരെ നടപടിയെടുക്കില്ലെന്ന് പോലിസ്
ആംസ്റ്റര്‍ഡാം: ഫലസ്തീന്‍ അനുകൂലികളെ ആക്രമിച്ച മക്കാബി തെല്‍അവീവ് ടീം ഫാന്‍സിനെതിരായ നിയമനടപടികള്‍ നെതര്‍ലാന്‍ഡ്‌സ് ഒഴിവാക്കി. ആക്രമണങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ആയെന്നും പ്രതികള്‍ ആരെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. 2024 നവംബര്‍ 5-8 തീയതികളിലാണ് സയണിസ്റ്റ് സംഘം ഫലസ്തീന്‍ അനുകൂലികളെ ആക്രമിച്ചത്.
Shocking new footages are circulating on social media showing Israeli Maccabi Tel Aviv fans in Amsterdam before the match against Ajax.
— Quds News Network (@QudsNen) November 18, 2024
One clip shows a fan attacking a local, yet police arrested the victim. Other videos capture fans harassing locals on a metro and urinating… pic.twitter.com/zzd7JrlUxb
അപ്പോള്‍ തന്നെ ഹിന്ദ് റജബ് ഫൗണ്ടേഷന്‍ പരാതിയും നല്‍കി. അക്രമത്തിന്റെ വീഡിയോകള്‍ നഷ്ടപ്പെട്ടെന്നാണ് ജൂണ്‍ 16ന് പോലിസ് കോടതിയില്‍ നല്‍കിയ രേഖ പറയുന്നത്. വിഷയത്തില്‍ അപ്പീല്‍ നല്‍കുമെന്ന് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ അറിയിച്ചു.