മദ്യലഹരിയില്‍ ഉടുതുണിയുരിഞ്ഞ് മുന്‍ എംപി; കൈകാര്യം ചെയ്ത് അയല്‍ വീട്ടുകാര്‍

ദീപാവലിയുടെ തലേന്ന് മദ്യലഹരിയില്‍ നഗ്നനായി അയല്‍വീട്ടില്‍ കയറിയ പ്രശ്‌നമുണ്ടാക്കിയ അണ്ണാഡിഎംകെ മുന്‍ എംപി ആര്‍ ഗോപാലകൃഷ്ണനാണ് അയല്‍ വീട്ടുകാരുടെ മര്‍ദനമേറ്റത്

Update: 2021-11-06 05:54 GMT

ചെന്നൈ: മദ്യലഹരിയില്‍ ഉടുതുണിയുരിഞ്ഞ് അയല്‍ വീട്ടില്‍ കയറിച്ചെന്ന തമിഴ്‌നാട് മുന്‍ എംപിയെ അയല്‍ വീട്ടുകാര്‍ കൈകാര്യം ചെയ്തു. ദീപാവലിയുടെ തലേന്ന്മദ്യലഹരിയില്‍ നഗ്നനായി അയല്‍വീട്ടില്‍ കയറിയ പ്രശ്‌നമുണ്ടാക്കിയ അണ്ണാഡിഎംകെ മുന്‍ എംപി ആര്‍ ഗോപാലകൃഷ്ണനാണ് അയല്‍ വീട്ടുകാരുടെ മര്‍ദനമേറ്റത്. നീലഗിരി ജില്ലയിലെ അണ്ണാഡിഎംകെയുടെ എംപിയായിരുന്ന ആര്‍ ഗോപാലകൃഷ്ണന്റെ ദീപാവലി ആഘോഷമാണ് അതിരുകടന്ന് മനം പോയത്. കൂന്നൂരിനടുത്ത മുതലമ്മന്‍പേട്ടിലാണ് സംഭവം. ഉടുതുണിയില്ലാതെ വീട്ടിലേക്ക് കയറിവന്ന മുന്‍ എംപിയെ വീട്ടിലുള്ളവര്‍ ചേര്‍ന്ന് കൈകാര്യം ചെയ്യുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും പകര്‍ത്തി. തുടര്‍ന്നു കൂനൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ മുന്‍ എംപിക്കെതിരെയും ഇയാളെ മര്‍ദിച്ചവര്‍ക്കെതിരെയും കൂനൂര്‍ പോലിസ് കേസെടുത്തു. മര്‍ദ്ദനമേറ്റ മുന്‍ എംപി ആര്‍ ഗോപാലകൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags: