എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ത്യക്കാരന്‍ ജപ്പാന്‍കാരന്റെ മേല്‍ മൂത്രമൊഴിച്ചതായി പരാതി

Update: 2025-04-09 15:24 GMT

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇന്ത്യക്കാരന്‍ സഹയാത്രികനായ ജപ്പാന്‍കാരനു മേല്‍ മൂത്രമൊഴിച്ചതായി പരാതി. ഡല്‍ഹി- ബാങ്കോക്ക് എയര്‍ഇന്ത്യ 2336 വിമാനത്തിലാണ് സംഭവം. തുഷാര്‍ മസാന്ദ് എന്ന 24കാരനാണ് മദ്യപിച്ച് മദോന്‍മത്തനായി ജപ്പാന്‍കാരനു മേല്‍ മൂത്രമൊഴിച്ചത്. സംഭവത്തെ തുടര്‍ന്ന് തുഷാറിന് എയര്‍ ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. വിഷയം പരിശോധിക്കാനും നടപടിയെടുക്കാനും സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വിഷയത്തില്‍ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും എയര്‍ ഇന്ത്യ ജീവനക്കാര്‍ പാലിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി. വിഷയം ഡിജിസിഎയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ അറിയിച്ചു.