ബാഗ്ദാദ്: ഇറാഖിലെ കുര്‍ദിസ്താന്‍ പ്രവിശ്യയിലെ എണ്ണക്കിണറുകള്‍ക്ക് നേരെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഡ്രോണ്‍ ആക്രമണം. എണ്ണയുല്‍പ്പാദനം ഒന്നരലക്ഷം ബാരല്‍ കുറച്ചു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല.
Another drone strikes the US-linked Hand Oil field in the Iraqi city of Duhok.
— PressTV Extra (@PresstvExtra) July 16, 2025
Follow: https://t.co/7Dg3b41PJ5 pic.twitter.com/T6YCS7GUtU
താവ്‌കെ, പെഷകബൂര്‍, ഐന്‍ സിഫ്‌നി എന്നീ പ്രദേശങ്ങളിലും ഡ്രോണുകള്‍ വന്ന് ബോംബിടുന്നുണ്ട്. കുര്‍ദിസ്താന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ എണ്ണക്കിണറായ ഷെയ്ക്കാന്‍ ഫീല്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തി. കുര്‍ദിസ്താന്‍ പ്രവിശ്യാ സര്‍ക്കാരുമായി ചേര്‍ന്ന് ഗള്‍ഫ് കീസ്റ്റോണ്‍ എന്ന കമ്പനിയാണ് ഈ എണ്ണക്കിണര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.