ഇസ്രായേലില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
ഇസ്‌ലാമിക പ്രതിരോധ പ്രസ്താനവുമായി ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തികളുടെ സൈനികവക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരീ പറഞ്ഞു
തെല്‍അവീവ്: ഇസ്രായേലിലെ യെനാവില്‍ യെമനിലെ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം. അഷ്‌ദോദിലെ യാവ്‌നെയിലെ പത്ത് നില കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്. സ്‌ഫോടനം നടക്കുന്നതു വരെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സൈറന്‍ മുഴക്കിയതുമില്ല. ഇറാഖിലെ ഇസ്‌ലാമിക പ്രതിരോധ പ്രസ്താനവുമായി ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തികളുടെ സൈനികവക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരീ പറഞ്ഞു. ഗസയിലെ അധിനിവേശം അവസാനിക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Full View