കുറ്റിപ്പുറം: പൊതുജനാരോഗ്യ മേഖലയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച് നാട്ടുകാരുടെ പ്രിയങ്കരനായി മാറിയ ഡോ.വീരാന്‍കുട്ടി (73) അന്തരിച്ചു. ന്യുമോണിയയും ഹൃദയാഘാതവും മൂലം ചികില്‍സയില്‍ ഇരിക്കെയാണ് മരണം. കുറ്റിപ്പുറത്തിന്റെ സ്വന്തം ഡോക്ടര്‍' എന്ന സ്‌നേഹവാക്കോടെയാണ് ജനങ്ങള്‍ അദ്ദേഹത്തെ ഓര്‍മ്മിച്ചിരുന്നത്. സമയമോ സൗകര്യമോ നോക്കാതെ, ആവശ്യമുള്ളവരുടെ വീടുകളില്‍ ഓടിയെത്തി ചികിത്സ നല്‍കിയിരുന്ന ആ പഴയ കാല ഡോക്ടര്‍, എല്ലാറ്റിനും ഉപരിയായി മനുഷ്യന്റെ വേദന കണ്ടറിഞ്ഞ സ്‌നേഹനിധിയായിരുന്നു.
മൃതദേഹം പൊതുദര്‍ശനത്തിനായി തിരൂര്‍, പൂങ്ങോട്ടുകുളത്തെ വസതിയില്‍. സംസ്‌കാരം: നവംബര്‍ ഒന്നിന് തിരൂര്‍ ഏറ്റിരിക്കടവ് ജുമുഅ മസ്ജിദില്‍. ഭാര്യ: അഡ്വ. കെ പി മറയുമ്മ.(മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്). മക്കള്‍: ഡോ. ജംഷി സി. (കപൂര്‍ എഫ്എച്ച്‌സി.), ഡോ. ജിഷ (ഗൈനക്കോളജിസ്റ്റ്, കോയാസ് ഹോസ്പിറ്റല്‍ ഫറൂക്ക്), എഞ്ചി. സി ജാഷിം സി. (ചെയര്‍മാന്‍, അലിറോസ്ത - സോഫ്റ്റ്വെയര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്).
മരുമക്കള്‍: അഡ്വ. അഹമ്മദ് ബഷീര്‍ (ചെയര്‍മാന്‍, മാക്‌സ്പ്ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഡോ. ഷനു (ഓങ്കോളജിസ്റ്റ്, ചെയര്‍മാന്‍, കോയാസ് ഹോസ്പിറ്റല്‍). ഡോക്ടറുടെ വിയോഗത്തില്‍ കുറ്റിപ്പുറത്തെ ആരോഗ്യ-സാമൂഹിക മേഖലയിലെ പ്രമുഖരും നാട്ടുകാരും അഗാധമായ ദുഃഖം രേഖപ്പെടുത്തി.