ഡോ. ബഷീര്‍ അഹമ്മദ് മുഹിയുദ്ധീന്‍ മഹാനായ ഖുര്‍ആന്‍ പണ്ഡിതന്‍: പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍
തിരൂര്‍: ലോകരാജ്യങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെ പ്രചരണത്തിനായി വളരെയേറെ പരിശ്രമിച്ച മഹാനായ പണ്ഡിതനായിരുന്നു പറവണ്ണ സ്വദേശി ഡോക്ടര്‍ ബഷീര്‍ അഹമ്മദ് മുഹിയുദ്ദീന്‍ അസ്ഹരി എന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍. പറവണ്ണ ഇനായത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഡോ.അഹമ്മദ് മുഹിയുദ്ധീന്‍ അസ്ഹരി അനുസ്മരണ സമ്മേളനവും ഫൗണ്ടേഷന്‍ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങള്‍,ഗള്‍ഫ് രാജ്യങ്ങള്‍, എന്നിങ്ങനെ ലോകവ്യാപകമായി ഖുര്‍ആന്‍ പ്രചരണത്തിനു വേണ്ടി മഹത്തായ സേവനങ്ങള്‍ ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. തന്റെ ജീവിതം തന്നെ വിശുദ്ധ ഖുര്‍ആന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ഉഴിഞ്ഞു വച്ചു എന്ന് പാണക്കാട് അബ്ബാസ് അലി തങ്ങള്‍ പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കണം എന്നായിരുന്നു ബഷീര്‍ മുഹിയുദ്ധീന്റെ ആഗ്രഹം. അതിനുവേണ്ടിയാണ് അദ്ദേഹം പരിശ്രമിച്ചിരുന്നത്. വിവിധ രാജ്യങ്ങളില്‍ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളും നടത്തുന്നതിലും ബഷീര്‍ മുഹിയുദ്ദീന്‍ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. ഇദ്ദേഹത്തെ പോലുള്ള പണ്ഡിതന്മാരെയാണ് .ഈ കാലം തേടുന്നത്. ഇന്ന് ലോകത്ത് കാണുന്ന അശാന്തിക്കും ദുരിതങ്ങള്‍ക്കും എല്ലാം കാരണം ജനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്നും അകന്നതാണ്. മാനവരാശി ഖുര്‍ആനിലേക്ക് മടങ്ങിയാല്‍ ലോകത്തിലെ എല്ലാ പ്രതിസന്ധികളും പ്രശ്‌നങ്ങളും അവസാനിക്കുമെന്നും അബ്ബാസ് അലി തങ്ങള്‍ പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ കെ പി അബ്ദുല്‍ ഗഫാര്‍ അധ്യക്ഷത വഹിച്ചു. വി എച്ച് അലിയാര്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ഡോക്ടര്‍ അബ്ദുറഹിമാന്‍ ആദര്‍ശേരി. എ പി നിസാം. കെ കെ ഹൈദ്രോസ്. സി പി ബാസിത് ഹുദവി. സി എസ് ഇബ്രാഹിംകുട്ടി. വിഎസ് സെയ്തു മുഹമ്മദ് ഐ ആര്‍ എസ്, കെ പി ഓ റഹ്‌മത്തുള്ള പി. വി ബഷീര്‍, അഡ്വ. നസറു ള്ള, മെഹര്‍ഷ കളരിക്കല്‍,റഹ്‌മത്തുള്ള ദാറുസ്സലാം, വി എം മുസ്തഫ. പി വി അന്‍വര്‍, കാജാ മൊഹിയുദ്ധീന്‍, കെ. പി താഹിര്‍ എന്നിവര്‍ സംസാരിച്ചു
