ഡോ. അരുണ്‍കുമാറിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

Update: 2025-01-20 12:50 GMT

കൊച്ചി:സ്‌കൂള്‍ കലോത്സവ റിപോര്‍ട്ടിങ്ങിനിടെ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്ന കേസില്‍ റിപോര്‍ട്ടര്‍ ടിവി ചാനലിലെ കണ്‍സള്‍ട്ടിങ് എഡിറ്ററായ ഡോ. കെ അരുണ്‍ കുമാറിനും സബ് എഡിറ്റര്‍ ഷാബാസ് അഹമ്മദിനും ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഇരയെന്ന് പറയപ്പെടുന്ന പെണ്‍കുട്ടിക്കും അവരുടെ രക്ഷിതാക്കള്‍ക്കും പരാതിയില്ലാതിരുന്നിട്ടും എന്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ചോദിച്ചു. ആരോപണവിധേയര്‍ മാധ്യമപ്രവര്‍ത്തകരാണെന്നും അനാവശ്യമായി അവരെ ബുദ്ധിമുട്ടിക്കരുതെന്നും പോലിസിന് കോടതി നിര്‍ദേശം നല്‍കി.