കണ്ണൂര്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്‍ കടിച്ച് പറിച്ച് തെരുവ്‌നായ്ക്കള്‍

Update: 2025-05-10 14:13 GMT

കണ്ണൂര്‍: കണ്ണൂര്‍ ഡെപ്യൂട്ടി കലക്ടറുടെ ഔദ്യോഗിക വാഹനം തെരുവുനായ്ക്കള്‍ കടിച്ചു പറിച്ചു. കലക്ടറേറ്റ് കെട്ടിട സമുച്ചയത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് നിര്‍ത്തിയിട്ടതായിരുന്നു വാഹനം. വെളളിയാഴ്ച്ച രാവിലെ വന്ന് നോക്കുമ്പോള്‍ കാറിന്റെ ബമ്പറിന്റെ ഭാഗവും മഡ്ഗാര്‍ഡും നെയിംപ്ലേറ്റുമുള്‍പ്പെടെ നായ്ക്കള്‍ കടിച്ചെടുത്തതായി കണ്ടു. വെളളിയാഴ്ച്ച പുലര്‍ച്ചയോടെയാണ് തെരുവുനായ്ക്കള്‍ കാര്‍ ആക്രമിച്ചതെന്നാണ് കരുതുന്നത്. കാറിനടിയില്‍ പൂച്ചയോ മറ്റോ പതുങ്ങിയിരുന്നതാകാം നായ്ക്കളെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം.