''നന്മ തിന്മയെ തോല്‍പ്പിക്കുന്ന ദിവസമാണ് ദീപാവലി'': 18 'ബംഗ്ലാദേശികളെ' നാടുകടത്തിയെന്ന് അസം മുഖ്യമന്ത്രി

Update: 2025-10-21 12:09 GMT

ഗുവാഹത്തി: അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചെന്ന് ആരോപിച്ച് പതിനെട്ടു പേരെ ബംഗ്ലാദേശിലേക്ക് തള്ളിയിട്ട് അസം സര്‍ക്കാര്‍. ഈ നടപടിയെ ഒരു ക്രിക്കറ്റ് ഷോട്ടിനോടാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ താരതമ്യം ചെയ്തത്. ''കോഹ്ലിയുടെ ഐക്കണിക് സ്ട്രെയിറ്റ് ഡ്രൈവ് പോലെ, അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ പ്രദേശത്തേക്ക് ഞങ്ങള്‍ പുഷ്ബാക്കുകള്‍ നേരിട്ട് നടത്തുന്നു. ശ്രീഭൂമിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇത്തരം പിച്ച് അധിനിവേശക്കാരെ ഞങ്ങള്‍ പിന്തിരിപ്പിച്ചത്. നന്മ തിന്മയെ പരാജയപ്പെടുത്തുന്ന സമയമാണ് ദീപാവലി.''- മുഖ്യമന്ത്രി സോഷ്യല്‍മീഡിയ പോസ്റ്റില്‍ പറഞ്ഞു,

വിജയദശമി ദിനത്തിലും 22 പേരെ ബംഗ്ലാദേശിലേക്ക് തള്ളിയിട്ടിരുന്നു. 'ശ്രീരാമന്‍ രാവണനെ പരാജയപ്പെടുത്തിയ ദിവസം, ആധുനിക കാലത്തെ തിന്മകളെ - നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരെ - തുരത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.'-എന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ ബംഗ്ലാദേശിലേക്ക് തള്ളിവിട്ട നിരവധി ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ഹൈക്കോടതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതില്‍ തീരുമാനമൊന്നുമായിട്ടില്ല.