കച്ചത്തീവ് പിടിച്ചെടുക്കണമെന്ന് ഇന്ത്യയിലെ തമിഴ് പാര്‍ടികള്‍; ദ്വീപ് സന്ദര്‍ശിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ്

Update: 2025-09-02 01:56 GMT

കൊളംബോ: കച്ചത്തീവ് ഇന്ത്യ ഏറ്റെടുക്കണമെന്ന തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയുടെ പ്രസ്താവനയ്ക്കുപിന്നാലെ ശ്രീലങ്കന്‍ പ്രസിഡന്റ് അനുരകുമാര ദിസനായകെ കച്ചത്തീവ് സന്ദര്‍ശിച്ചു. ശ്രീലങ്കയുടെ സമുദ്രവും ദ്വീപുകളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ജാഫ്‌നയില്‍ ചില വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പോയ സമയത്താണ് നാവികസേനയുടെ ബോട്ടില്‍ കയറി അദ്ദേഹം ദ്വീപിലെത്തിയത്. പ്രസിഡന്റിന്റെ ഇന്നലത്തെ പരിപാടികളില്‍ ദ്വീപ് സന്ദര്‍ശനം ഇല്ലായിരുന്നു. പക്ഷേ, ഇന്ത്യയിലെ തമിഴ് പാര്‍ട്ടികളുടെ നിലപാടിനെ തുടര്‍ന്ന് ദ്വീപില്‍ എത്തുകയായിരുന്നു. വളരെക്കാലമായി നിലനില്‍ക്കുന്ന കച്ചത്തീവ് പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വിജയ് കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ ശ്രീലങ്കന്‍ നാവികസേന ഉപദ്രവിക്കുകയാണെന്നും വിജയ് ആരോപിച്ചിരുന്നു.