ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ ഭാര്യയുടെ മകന്‍ മരിച്ച നിലയില്‍

Update: 2025-05-13 14:15 GMT

കൊല്‍ക്കത്ത: മുതിര്‍ന്ന ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ ഭാര്യയുടെ മകന്‍ മരിച്ച നിലയില്‍. ബിജെപി നേതാവ് കൂടിയായ റിങ്കു മജുംദാറുടെ ആദ്യ വിവാഹബന്ധത്തിലുള്ള മകനായ സ്രിന്‍ജോയി(28)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ പതിനെട്ടിനാണ് ദിലീപ് ഘോഷും റിങ്കുവും വിവാഹിതരായത്. സ്രിന്‍ജോയുടെ മരണത്തിന്റെ കാരണം കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മ, ദിലീപ് ഘോഷിനെ വിവാഹം കഴിച്ചതില്‍ സന്തോഷമുണ്ടെന്ന് നേരത്തെ സ്രിന്‍ജോയ് പറഞ്ഞിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.